09:33pm 07 November 2026
NEWS
ഒരേ കുലയിൽ പച്ചയും ചുവപ്പും; കൗതുകമായി അപൂർവ വാഴക്കുല
04/09/2026  09:10 PM IST
nila
ഒരേ കുലയിൽ പച്ചയും ചുവപ്പും; കൗതുകമായി അപൂർവ വാഴക്കുല

കായംകുളം: ഒരേ വാഴക്കുലയിൽ പച്ചയും ചുവപ്പും നിറത്തിലുള്ള കായ്കൾ. കായംകുളത്ത് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഈ അപൂർവ കാഴ്ച. കാപ്പിൽ കിഴക്ക് മുസ്‍ലിം ജമാഅത്തിന്റെ നൂറുൽ ഹുദ മദ്റസ വളപ്പിലാണ് വ്യത്യസ്ത നിറങ്ങളിലുള്ള കായ്കളുമായി വാഴ കുലച്ചത്. സാധാരണയായി ചെങ്കദളി, പച്ചവാഴ തുടങ്ങിയ ഇനങ്ങൾ വ്യത്യസ്ത കുലകളായാണ് കാണപ്പെടുന്നത്. എന്നാൽ മദ്റസ വളപ്പിൽ നട്ടുവളർത്തിയ വാഴ കുലച്ചപ്പോഴാണ് ഒരേ കുലയിൽ തന്നെ പച്ചയും ചുവപ്പും നിറത്തിലുള്ള കായ്കൾ പ്രത്യക്ഷപ്പെട്ടത്.

ഇത് സാധാരണ വാഴകളിൽനിന്ന് വ്യത്യസ്തമായ അപൂർവ പ്രതിഭാസമാണെന്നാണ് കൃഷി വിദഗ്ധരുടെ വിലയിരുത്തൽ. സസ്യങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ജനിതക വ്യതിയാനമായ ‘ചിമേര’ പ്രതിഭാസമാകാം ഇതിന് കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വാഴ വളരുന്ന ഘട്ടത്തിൽ കോശങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് ഒരേ സസ്യത്തിൽ തന്നെ വ്യത്യസ്ത നിറങ്ങളിലുള്ള കായ്കൾ രൂപപ്പെടാൻ കാരണമാകുന്നത്. പുറംനിറത്തിൽ വ്യത്യാസമുണ്ടെങ്കിലും ഇവയുടെ രുചിയിലും പോഷകഗുണങ്ങളിലും കാര്യമായ മാറ്റമുണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു. സാധാരണ പഴങ്ങൾ പോലെ തന്നെ ഇവ ഭക്ഷിക്കാമെന്നും കൃഷി വിദഗ്ധർ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img